Tuesday, 24 May 2011

ഒരിക്കലും തണുക്കാത്തത്

ഐസു കട്ടകള്‍ പോലും പരാജയപ്പെട്ടു,
അല്പം തണുപ്പ് പകരുന്നതില്‍ ....
ചുട്ടുപൊള്ളുമ്പോള്‍ ഓര്‍ത്ത്‌ പോകുന്നു
ഉള്ളുണര്‍ത്തിയ മഞ്ഞുമഴകള്‍ ..... 
നെഞ്ചു കത്തുമ്പോഴും 
കാല് തളരുമ്പോഴും 
മഞ്ഞുവിരലാല്‍ പുതപ്പിച്ച 
മഴപ്പെയ്ത്തുകള്‍ക്ക് 
ഉന്നം പിഴക്കുന്നതെങ്ങിനെ?

കീറിയ മേല്‍ക്കൂരയില്‍
ചോര്‍ന്നൊലിക്കുന്നത്
ഇരുട്ടും
വേനലും.
(2010)

No comments:

Post a Comment